കോവിഡ് 19 നും കാലാവസ്ഥാമാറ്റവും

കോവിഡ് 19 നും കാലാവസ്ഥാമാറ്റവും

Covid 19 and climate change , കോവിഡ് 19 നും കാലവസ്ഥാമാറ്റവും
Climate change

ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയ കോവിഡ് 19 ന്റെ ആകെയുണ്ടായ ഉപയോഗം അതിന് പ്രകൃതിയെ കുറച്ചൊന്ന് ആശ്വസിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്.
ലോകത്തെ മുഴുവൻ വീടിനുള്ളിലാക്കിയ കോവിഡ് 19 സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. വ്യവസായികരംഗത്തായാലും അന്തരീക്ഷത്തിലായാലും പ്രകടമായ മാറ്റങ്ങൾ കാണാവുന്നതാണ്. കഴിഞ്ഞ വർഷത്തിലെയും ഈ വർഷത്തിലെയും സ്ഥിതിഗതികൾ ഒന്നു താരതമ്യപ്പെടുത്തി നോക്കിയാൽ നമുക്ക് ഈ വ്യത്യാസം മനസിലാക്കാം.
               
ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് സാമൂഹികമായി മനുഷ്യരിലുണ്ടായ മാറ്റങ്ങളെ കുറിച്ചല്ല ,മറിച്ച് അന്തരീക്ഷത്തിൽ അല്ലെങ്കിൽ പ്രകൃതിയിൽ ഉണ്ടായ മാറ്റങ്ങളാണ് . മനുഷ്യരുടെ ഇടപെടലുകൾ തെല്ലൊന്നു കുറഞ്ഞപ്പോൾ പ്രകൃതിയിൽ ഉണ്ടായ മാറ്റങ്ങൾ ചില്ലറയൊന്നുമല്ല. പലതും മനുഷ്യർ നിർത്തിവച്ചപ്പോൾ ഭൂമിക്ക് പുതിയൊരുണർവുണ്ടായി എന്നുതന്നെ പറയാം.
Covid 19 and climate change ,

ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയ കോവിഡ് 19 ന്റെ ആകെയുണ്ടായ ഉപയോഗം അതിന് പ്രകൃതിയെ കുറച്ചൊന്ന് ആശ്വസിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. ഏറ്റവും കൂടുതൽ അത് പ്രകടമാകുന്നത് ലോകത്തിലെ മലിനീകരണ നിരക്കിന്റെ സർവ്വകാല റെക്കോഡ് താഴ്ച്ചയിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ മലിനീകരണ നിരക്കാണ് രേഖപ്പെടുത്തിയതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

എൻപതുകളിൽ ഓസോൺ പാളിയിലെ വിള്ളൽ വളരെ വലുതായിരുന്നെങ്കിൽ പിൽകാലങ്ങളിൽ വിവിധ വാതകങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോഗം കുറച്ചതിനാൽ ആ വിള്ളലിന്റെ അളവ് കുറയുന്നതായി കണ്ടെത്തി. ഇന്ന് ആ വിള്ളൽ അടയുന്നതിന്റെ തോത് വളരെ വലുതാണെന്ന് നാസയുടെ ഉപഗ്രഹ പഠനങ്ങൾ വ്യക്തമാക്കുന്നു.

ജനവാസമേഖലയിൽ ആളനക്കം ഇല്ലാതായതോടെ പരിസരമലിനീകരണത്തിൽ നല്ല കുറവ് കാണാൻ സാധിക്കും. വ്യാവസായിക മേഖലയിലെ സ്തംഭനം വായുമലിനീകരണവും ജലമലിനീകരണവും നന്നേ കുറഞ്ഞിട്ടുണ്ട്. ഇതിന്റെയൊക്കെ പ്രതിഫലനമാണ് മേൽപറഞ്ഞ ഓസോണിന്റെ പുനഃസ്ഥാപനം പോലുള്ള പ്രകടമായ മാറ്റങ്ങൾ.

ആളുകളെ വീടിനുള്ളിലാക്കിയതോടെ ജൈവവൈവിധ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മലിനീകരണ തോത് കുറഞ്ഞതും മനുഷ്യ ഇടപെടൽ ഇല്ലാതായതും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ പുനഃസ്ഥാപനത്തിനും സുഗമമായ വളർച്ചയ്ക്കും  അനുകൂല സഹചര്യമായിട്ടുണ്ട്. വംശനാശം സംഭവിച്ചു എന്നുകരുതപ്പെട്ടിരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ജീവികളെ കൂടുതൽ കണ്ടെത്താൻ സാധിക്കുന്നു എന്നത് ഇതിന്റെ തെളിവാണ്.

ഒട്ടുമിക്ക രാജ്യങ്ങളിലെയും കഴിഞ്ഞ കുറേ ആഴ്ച്ചകളിലായുള്ള കർഫ്യുകളും ലോക്ക്ഡൗണും ജീവലോകത്തെയും അന്തരീക്ഷത്തെയും സ്വാധീനിച്ചത് അത്ര ചെറുതായൊന്നുമല്ല. മുൻപ് പറഞ്ഞതുപോലെ മനുഷ്യന്റെ ചെറിയൊരു കാലയളവിലെ വീട്ടിലിരുപ്പ് ഭൂമിക്ക് വലിയൊരു ആശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.

എന്തൊക്കെ തന്നെയായാലും പ്രകൃതിയെ ക്രൂശിക്കുന്നത് ബുദ്ധിയല്ല എന്നത് എല്ലാ ആളുകളും മനസിലാക്കി കഴിഞ്ഞു. ഇക്കാണുന്നതൊക്കെ നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും അടുത്ത തലമുറകൾക്കും കൂടിയുള്ളതാണെന്ന ചിന്ത ഉണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.

Post a Comment

0 Comments