Some types of Viruses.

 കാണാമറയത്തെ ഇതിരികുഞ്ഞന്മാർ.

Some types of virus. Example of virus

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണല്ലോ കോവിഡ് 19 എന്ന രോഗം . ലക്ഷകണക്കിന് ആളുകളെ ദുരിതത്തിലാക്കിയ ആ മഹാമാരിക്കാകട്ടെ കാരണക്കാരൻ  ഒരു കുഞ്ഞൻ വൈറസ്സും.പേര് സാർസ് കൊറോണ വൈറസ്. ഇത്തരത്തിൽ ഒട്ടനവധി വൈറസുകൾ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ചില വൈറസുകളെ പറ്റിയുള്ള വിവരങ്ങളാണ് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എന്നാൽ പിന്നെ ആ ഇതിരികുഞ്ഞന്മാരെ പറ്റി ഒന്നറിഞ്ഞലോ .
SARS virus , types of virus , example for virus
SARS Virus

സാർസ് വൈറസ് 

2003 ൽ ലോകത്തെ വിറപ്പിച്ച വൈറസ് രോഗമാണ് സാർസ് (SARS). ചൈനയിൽ ആരംഭിച്ച്‌ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ച ഈ മഹാവ്യാധി ഏതാനും മാസങ്ങൾക്കകം യൂറോപ്പ് , വടക്കേ അമേരിക്ക , തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലേക്ക് കടന്നു.  Severe Acute Respiratory Syndrome  എന്നാണ് പൂർണരൂപം.

എബോള വൈറസ്

ലോകത്തിനു തന്നെ ഭീഷണിയായ വൈറസാണ് എബോള (Ebola). അതിമാരകമായ Hemorrhagic Fever ന് (ശരീരത്തിലെ രക്തകുഴലുകൾ പൊട്ടുന്നതിനു കാരണമായ അവസ്ഥ) എബോള വൈറസുകൾ കാരണമാകുന്നു. ഈ വൈറസ് ബാധിച്ചവരിൽ മരണസാധ്യത കൂടുന്നതിനുള്ള പ്രധാനകാരണവും ഈ അവസ്ഥ തന്നെ. 1976 ൽ ആഫ്രിക്കയിലാണ് ആദ്യമായി എബോള ബാധയുണ്ടായത്.

റാബീസ് വൈറസ്

മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ പടരുന്ന വൈറസ്സുകളാണ് റാബീസ് വൈറസ് (Rabies Virus) . പേപ്പട്ടി വിഷബാധയേൽക്കുമ്പോൾ ഈ വൈറസ്സുകളാണ് ശരീരത്തിൽ പ്രവേശിക്കുക. റാബീസ് ബാധയേറ്റവരുടെ ഉമിനീരിൽ നിന്നാണ് വൈറസ് പടരുന്നത്. കേന്ത്രനാഡീവ്യൂഹത്തെയും (central nerve system) ഉമിനീർഗ്രന്ഥിയെയും ഈ വൈറസ് ബാധിക്കുന്നു.

പോളിയോ വൈറസ് 

പത്തൊൻപത്-ഇരുപത് നൂറ്റാണ്ടുകളിൽ ലോകത്തെ ഭീതിയിയാക്കിയ രോഗമാണ് പോളിയോ (Polio).രോഗികളിൽ പക്ഷാഘാതം (Paralysis) ഉണ്ടാക്കുന്ന പോളിയോ വൈറസുകൾ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ആണ് ബാധിക്കുക.
ഒട്ടേറെപ്പേരുടെ ജീവിതമാണ് പോളിയോ വൈറസ് ബാധമൂലം ദുരിതത്തിലായത്. പോളിയോ വാക്സിൻ വഴി ഈ രോഗം തടയാനാകും.

എച്ച് ഐ വി 

ലോകത്തിലെ പലഭാഗങ്ങളിലായി ഏതാണ്ട് മൂന്നരകോടി ആളുകളുടെ മരണത്തിനു കാരണമായ മാരക രോഗാവസ്ഥയാണ് എയ്ഡ്സ്. എച്ച് ഐ വി (H I V- Human Immunodeficiency Virus)  ആണ് ഇത് പരത്തുന്നത് . 1981ൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യമായി മനുഷ്യരിൽ കണ്ടെത്തിയത്. ശരീരത്തിൽ പ്രവേശിക്കുന്ന എച്ച് ഐ വി പ്രതിരോധശേഷി നശിപ്പിച്ച് മറ്റു രോഗങ്ങളിലേക്ക് മായിക്കുന്നു. ഈ അവസ്ഥയെയാണ് എയ്ഡ്സ് എന്നു വിളിക്കുന്നത്. 

നിപ വൈറസ്

2018ൽ കേരളത്തെ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയാണ് നിപ (Nipah). കോഴിക്കോട് , മലപ്പുറം ജില്ലകളിൽ വ്യാപിച്ച ഈ വൈറസ് 17 പേരുടെ ജീവനാണ് എടുത്തത് . പ്രതിരോധപ്രവർത്തനങ്ങൾ കൃത്യമായി നടത്തിയതിനാൽ രോഗം വ്യാപിക്കുന്നത് വളരെ പെട്ടന്ന് തടയാനായി. ചില പ്രത്യേകതരം പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപ മനുഷ്യരിലേക്ക് എത്തുന്നത്. 1999 ൽ മലേഷ്യയിലെയും സിംഗപ്പൂരിലെയും പന്നി കർഷകരിലാണ്  ആദ്യമായി ഈ വൈറസ് ബാധ കണ്ടെത്തിയത്.

ഹാന്റാവൈറസ്

എലികളുടെ കാഷ്ഠത്തിലൂടെയും മറ്റും മനുഷ്യരിലെത്തുന്ന വൈറസാണ് ഹാന്റാവൈറസ് (Hanta Virus). ഈ വൈറസ്സിന്റെ ആക്രമണം ഏൽക്കുന്നവർക്ക് ഹാന്റാവൈറസ് പൾമണറി സിൻഡ്രോം പോലെയുള്ള മാരകമായ രോഗങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രതിരോഗ വാക്സിനുകൾ കണ്ടെത്തിയിട്ടില്ല. 

ഹെർപസ് വൈറസുകൾ

ജന്തുക്കളിൽ സാധാരണമായ ഒരു വിഭാഗം വൈറസുകളാണ് ഹെർപസ് വൈറസുകൾ (Herpes Viruses). നൂറോളം വൈറസുകൾ ഈ കൂട്ടത്തിലുണ്ട്. ഇവയിൽ എട്ടോളം
ഇനങ്ങൾ മനുഷ്യന് രോഗമുണ്ടാക്കും. ഒരിക്കൽ ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഇവയുടെ സാന്നിധ്യം ശരീര
ത്തിൽ കാണും. രോഗിയുടെ പ്രതിരോധശേഷിയെ ആശ്ര
യിച്ചിരിക്കും രോഗത്തിന്റെ കാഠിന്യം. തൊലിപ്പുറം, നേത്രപടലം, വായ തുടങ്ങി ശരീരത്തിന്റെ പുറം ഭാഗങ്ങളെ ബാ
ധിക്കുന്ന Herpes Simplex Virus, ചിക്കൻപോക്സിന് കാരണമായ Varicella Zoster, ഗർഭിണികളെ ബാധിക്കുന്ന Human Cytomegalovirus എന്നിവ മനുഷ്യനെ ബാധിക്കുന്ന ചില
ഹെർപസ് വൈറസുകളാണ്.

 റോട്ടാവൈറസ്

അഞ്ചുവയസ്സിൽ താഴെയുള്ള  മിക്ക കുട്ടികളെയും ഒരു തവണയെങ്കിലും പിടികൂടുന്ന വൈറസാണ് റോട്ടാവൈറസ് (Rotavirus). ദഹനവ്യവസ്ഥയെ ബാധിക്കുന്ന
ഇവ കുട്ടികളിൽ ശക്തമായ വയറിളക്കം ഉണ്ടാക്കുന്നു.ഗ്രീക്കുഭാഷയിൽ 'Rota'
എന്നാൽചക്രം എന്നാണർഥം. മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ
ചക്രത്തോട്സാദൃശ്യമുള്ളരൂപമുള്ളതുകൊണ്ടാണ് ഈ പേര് കിട്ടിയത്.

ഹെപ്പറ്റൈറ്റിസ് എ വൈറസ്

 കരളിനെ ബാധിക്കുന്ന വൈറസുകളാണ് ഹെപ്പറ്റൈറ്റിസ് എ (Hepatitis A)വൈറസുകൾ. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇവ പകരുന്നത്. ഈ വൈറസ് ബാധിച്ച രോഗികളിൽ പനി, വിശപ്പില്ലായ്മ, മഞ്ഞപ്പിത്തംതുടങ്ങിയ ലക്ഷണങ്ങൾ കാണാം.

 വെസ്റ്റ് നൈൽ വൈറസ്

കൊതുക് വഴി മനുഷ്യരിലേക്കെത്തുന്ന വൈറസാണ് വെസ്റ്റ് നെൽ വൈറസ് (West Nile Virus).വെസ്റ്റ് നൈൽ പനി എന്നാണ് ഈ വൈറസ് പരത്തുന്ന രോഗം അറിയപ്പെടുന്നത്. യുഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലെ ഒരു രോഗിയിൽ 1937-ൽ
ആദ്യമായി ഈ വൈറസിനെ കണ്ടെത്തി. 1999-ൽആദ്യമായി ഈ രോഗം പൊട്ടിപ്പുറപ്പെട്ടു. പിന്നീട്
ആഫ്രിക്ക,വടക്കേഅമേരിക്ക,യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെല്ലാം ഈ രോഗം റിപ്പോർട്ട് ചെയ്തു.

കെഎഫ്ഡി വൈറസ്

കുരങ്ങുകൾ പരത്തുന്ന വൈറസാണ്
കാസനുൽ ഫാറ്റസ് ഡിസീസ് വാസ് (Kyasanur Forest Disease Virus, KFD).
കർണാടകയിലെ ക്യാസനൂർ കാടുകളിലെ കുരങ്ങുകളിലാണ്
ഇത് കണ്ടെത്തിയത്. ഈ വൈറസ് പിന്നീട് മനുഷ്യരിലേക്കും പടർന്നു. 'കുരങ്ങു പനി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. വളർത്തുമൃഗ
ങ്ങളിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.

സ്വൈൻ ഫ്ലൂ വൈറസ്

2009-ൽ ലോകമെങ്ങും പടർന്നുപിടിച്ച്
പകർച്ചപ്പനിയായിരുന്നു സ്വൻ ഏ (Swine
Flu). പന്നികളിൽനിന്ന് മനുഷ്യരിലേക്ക് പടർന്ന ഈ രോഗം 'പന്നിപ്പനി' എന്നും അറിയപ്പെട്ടു. ഇൻഫ്ലുവൻസ എ വൈറസുകളിലെ ഉപവിഭാഗമായ എച്ച് 1 എൻ 1 (H1N1) വൈറസുകളാണ് ഈ രോഗം പരത്തിയത്.
  2009-ൽ അമേരിക്കയിൽ തിരിച്ചറിഞ്ഞ
ഈ രോഗം രണ്ടുലക്ഷത്തോളം പേരുടെ ജീവനെടുത്തന്നാണ് കണക്ക്. പിന്നീട് 2015-ൽ  ഇന്ത്യയിലും ഈ രോഗമെത്തി.

യെല്ലോ ഫീവർ വൈറസ്

യെല്ലോ ഫീവർ (Yellow fever) എന്ന രോഗം പരത്തുന്ന വൈറസുകളാണ് യെല്ലോ ഫീവർ വൈറസുകൾ . ഫ്ലാവിവൈറസുകൾ (Flavi virus) എന്ന വിഭാഗത്തിൽ പെടുന്ന വൈറസുകൾ ആണിവ. കൊതുകുകളാണ് ഈ രോഗാണുക്കളെ മനുഷ്യരിലേക്ക് എത്തിക്കുന്നത്. ശക്തമായ പനിയും മഞ്ഞപിത്തവുമാണ് യെല്ലോ ഫീവെറിന്റെ ആദ്യ ലക്ഷണങ്ങൾ. വൈറസ് ശരീരത്തെ കീഴടക്കുന്നതോടെ രോഗം കരളിനെ ബാധിക്കുന്നു.

റൈനോ വൈറസുകൾ

സ്ഥലമോ പ്രായമോ വ്യത്യാസമില്ലാതെ ഏതൊരാളെയും ബാധിക്കുന്നതരം വൈറസ്സുകളാണ് റൈനോ വൈറസുകൾ (Rhinovirus). സാധാരണ ജലദോഷത്തിന്  കാരണമാകുന്ന വൈറസ്സുകളാണിവ. ലോകത്തെ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന വൈറസ്സും ഇതുതന്നെ. ചുമ , തൊണ്ടവേദന എന്നിവയൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. 33-35 ഡിഗ്രി തപനിലയിലാണ് ഇവ പെരുകുന്നത്.

സിക വൈറസ്

ഫ്ലാവിവിറിഡേ (Flaviviridae) കുടുംബത്തിൽ പെട്ട സിക(zika) വൈറസിനെ 1947 ൽ കണ്ടെത്തി. ഈഡിസ് കൊതുകുകൾ വഴി ഇത് മനുഷ്യരിലേക്ക് പകരുന്നു. പൊതുവേ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത സിക ഗർഭസ്ഥശിശുക്കളെയാണ്  ഏറ്റവും കൂടുതൽ ബാധിക്കുക. തല ചെറുതായ അവസ്ഥയിലാണ് (Microcephaly) ഈ കുഞ്ഞുങ്ങൾ മിക്കവാറും ജനിക്കുന്നത് . കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലം ഉണ്ടാകാറുണ്ട്.  

Post a Comment

0 Comments